Sunday, February 10, 2013

ഈന്തപ്പഴം അവല്‍ പായസം

ഈന്തപ്പഴം  അവല്‍  പായസം 


ആവശ്യം ഉള്ള സാധനങ്ങള്‍ 

ഈന്തപ്പഴം -  1 കപ്പ്‌ 

അവല്‍         -  2 കപ്പ്‌ 

പാല്‍              - 2കപ്പ്‌ 

വെള്ളം         - 2കപ്പ്‌ 

                  പഞ്ചസാര   -  ആവശ്യത്തിന്

    ഏലയ്ക്കാ      -  8 എണ്ണം


                      നെയ്യ്              - 2 ടേബിള്‍ സ്പൂണ്‍ 



                                കുങ്കുമപ്പൂ -  1 നുള്ള് (നിര്‍ബന്ധം ഇല്ല )

               വാനില എസ്സന്‍സ് -   2 തുള്ളി

                 കപ്പലണ്ടി 


                കശുവണ്ടി 

                      ഉണക്കമുന്തിരി 

ഉണ്ടാക്കുന്ന വിധം 

 കുരുകളഞ്ഞ ഈന്തപ്പഴം 1 കപ്പ് പാലില്‍ വേവിച്ച് അരിപ്പയില്‍ അരിച്ച് എടുക്കുക.

ബാക്കിയുള്ള പാലും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക

ഇതിലേക്ക് അവല്‍ ഇട്ട് ഇളക്കുക

പാല്‍ തിളച്ചു തുടങ്ങുമ്പോള്‍ ഈന്തപ്പഴ സത്ത് ഒഴിച്ച് ചെറു തീയില്‍ വേവിക്കുക .
അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം ഈ സമയം മധുരം വേണമെങ്ങില്‍ ആവശ്യത്തിനു പഞ്ചസാര ചേര്‍ക്കാം

കപ്പലണ്ടി ,കശുവണ്ടി ,ഉണക്കമുന്തിരി  എന്നിവ നെയ്യില്‍ വറുത്തു കോരുക .

പാല്‍ കുറുകാന്‍ തുടങ്ങുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന സാധനങ്ങള്‍ ചേര്‍ക്കുക, ഏലയ്ക്കാ പൊടിച്ചതും വാനില എസ്സന്‍സും കുങ്കുമപ്പൂവും ചേര്‍ത്ത് ഇളക്കി വാങ്ങുക

ചൂടോടെ വിളമ്പുക




3 comments:

  1. ആഹാ. ഇങ്ങനെയും ഒരു ഐറ്റം ഉണ്ടല്ലേ? കൊള്ളാം

    ReplyDelete
  2. i didn't try it in the kitchen great anew variety in the payasam list definitely it later sir

    ReplyDelete