വട്ടയപ്പം
അരി 2 കപ്പ്
തേങ്ങ 1 കപ്പ്
പഞ്ചസാര ആവശ്യത്തിന്
ജീരകം 1 നുള്ള്
വെളുത്തുള്ളി 3 അല്ലി
ചുമന്നുള്ളി 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
യീസ്റ്റ് 1 സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
കുതിര്‍ത്ത അരി,തേങ്ങ, ജീരകം, വെളുത്തുള്ളി, എന്നിവ നല്ലവണ്ണം അരയ്ക്കുക. ഇതിലേയ്ക്ക് പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് പത്തു പന്ത്രണ്ടു മണിക്കൂര്‍ വെയ്ക്കുക, നല്ലവണ്ണം പുളിച്ച മാവില്‍ ചുവന്നുള്ളി അരച്ചതും ചേര്‍ക്കുക. ഒരു സ്റ്റീല്പ്ലേറ്റില് നെയ് പുരട്ടി മാവ് കോരി ഒഴിക്കുക. മുകളില്‍ കിസ്മിസ് അണ്ടിപരിപ്പ് എന്നിവ വറത്തത് വെച്ച് അലങ്കരിക്കാം. ഇത് ആവിയില്‍ പുഴുങ്ങി എടുക്കുക. രുചികരമായ വട്ടയപ്പം തയാര്‍.