ഈന്തപ്പഴം അവല് പായസം
ആവശ്യം ഉള്ള സാധനങ്ങള്‍
ഈന്തപ്പഴം - 1 കപ്പ്
അവല് - 2 കപ്പ്
പാല് - 2കപ്പ്
വെള്ളം - 2കപ്പ്
പഞ്ചസാര - ആവശ്യത്തിന്
ഏലയ്ക്കാ - 8 എണ്ണം
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
കുങ്കുമപ്പൂ - 1 നുള്ള് (നിര്‍ബന്ധം ഇല്ല )
വാനില എസ്സന്‍സ് - 2 തുള്ളി
കപ്പലണ്ടി
കശുവണ്ടി
ഉണക്കമുന്തിരി
ഉണ്ടാക്കുന്ന വിധം
കുരുകളഞ്ഞ ഈന്തപ്പഴം 1 കപ്പ് പാലില്‍ വേവിച്ച് അരിപ്പയില്‍ അരിച്ച് എടുക്കുക.
ഇതിലേക്ക് അവല് ഇട്ട് ഇളക്കുക
പാല് തിളച്ചു തുടങ്ങുമ്പോള്‍ ഈന്തപ്പഴ സത്ത് ഒഴിച്ച് ചെറു തീയില്‍ വേവിക്കുക .
അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം ഈ സമയം മധുരം വേണമെങ്ങില്‍ ആവശ്യത്തിനു പഞ്ചസാര ചേര്‍ക്കാം
കപ്പലണ്ടി ,കശുവണ്ടി ,ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തു കോരുക .
പാല് കുറുകാന്‍ തുടങ്ങുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന സാധനങ്ങള്‍ ചേര്‍ക്കുക, ഏലയ്ക്കാ പൊടിച്ചതും വാനില എസ്സന്‍സും കുങ്കുമപ്പൂവും ചേര്‍ത്ത് ഇളക്കി വാങ്ങുക
ചൂടോടെ വിളമ്പുക
ആഹാ. ഇങ്ങനെയും ഒരു ഐറ്റം ഉണ്ടല്ലേ? കൊള്ളാം
ReplyDeletethank you ശ്രീ
ReplyDeletei didn't try it in the kitchen great anew variety in the payasam list definitely it later sir
ReplyDelete