Wednesday, October 19, 2011

ഉപ്പുമാവ്

വേണ്ട സാധനങ്ങള്‍

  1. റവ                             1  കപ്പ്‌
  2. സബോള                  1 എണ്ണം (ഇടത്തരം ) 
  3. പച്ചമുളക്‌               2 എണ്ണം  
  4. ഇഞ്ചി                        1 കഷണം
  5. കറിവേപ്പില          1  തണ്ട്
  6. ഉപ്പ്                            ആവശ്യത്തിനു
  7. കടുക്                        1 നുള്ള്
  8. വെളിചെണ്ണ           1  സ്പൂണ്‍
  9. വെള്ളം                    1   കപ്പ്‌ 



തയാറാക്കുന്ന വിധം


റവ വറത്ത് മാറ്റി വെക്കുക

ഒരു തവയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, അതിലേക്കു ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി ചേര്‍ത്ത് വഴറ്റുക ഉള്ളി ചൂടായി കഴിഞ്ഞു അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചമുളകും ഇഞ്ചിയും ചേര്‍ക്കുക  ഇവ നല്ലവണ്ണം വഴണ്ട് കഴിയുമ്പോള്‍ കറിവേപ്പില  ചേര്‍ക്കുക. അതിനു ശേഷം ഒരു കപ്പ്‌ വെള്ളം ഒഴിക്കുക. ഈ സമയത്ത് തന്നെ ഉപ്പും ചേര്‍ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ തീ കുറച്ചതിന് ശേഷം വറത്ത് വെച്ചിരിക്കുന്ന റവ അതിലേക്കു കുറേശെ ഇട്ടുകൊടുക്കുക റവ ഇട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ  ഇളക്കികൊണ്ടിരിക്കണം ഇല്ലങ്കില്‍ ഉപ്പുമാവ് കട്ട കെട്ടും. നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് കഴിയുമ്പോള്‍ തീ കെടുത്തി രണ്ടു മിനിട്ട് അടച്ചു വെക്കുക സുന്ദരന്‍ ഉപ്പുമാവ് റെഡി.

ചില പൊടികൈകള്‍
  • റവ വറുക്കുമ്പോള്‍ നാലഞ്ച് തുള്ളി നെയ്‌ ചേര്‍ത്താല്‍ രുചി കൂടും.
  • കാരറ്റ്ചെറുതായിഅരിഞ്ഞ് ഉള്ളിയോടൊപ്പം വഴറ്റി ചേര്‍ത്താല്‍ കൂടുതല്‍ ആകര്‍ഷകം ആക്കാം
  •  കിസ്മിസ്, അണ്ടിപരിപ്പ് മുതലായവ  വറത്ത് ചേര്‍ത്ത് ഉപ്പുമാവിനെ കൂടുതല്‍ പൊലിപ്പിക്കാം. ഇതൊക്കെ മനോധര്‍മം

No comments:

Post a Comment