Tuesday, October 18, 2011

ഗോതമ്പ് ദോശ

വളരെ പെട്ടന്ന്  ഉണ്ടാക്കാന്‍ പറ്റുന്ന ഒരു പലഹാരമാണ് ഇത്. 

 
ആവശ്യമുള്ള സാധനങ്ങള്‍

  1. ഗോതമ്പ് പൊടി         1 കപ്പ്
  2. പഞ്ചസാര                   1  ടീ സ്പൂണ്‍     
  3. പാല്‍                              1 കപ്പ്
  4. മുട്ട                                   1 എണ്ണം
  5. ജീരകം                           1നുള്ള്
  6. ഏലയ്ക  പൊടി       1നുള്ള്
  7. ഉപ്പ്                                 പാകത്തിന്
  8. ചൂട്  വെള്ളം              ആവശ്യത്തിന്


ഉണ്ടാകുന്ന വിധം

 
2, 3, 4, ചേരുവകള്‍ നല്ലവണ്ണം യോജിപ്പിക്കുക അതിലേക്കു ഗോതമ്പുപൊടി ചേര്‍ത്തതിനു ശേഷം ചൂട് വെള്ളം ഒഴിച്ച് ദോശയുടെ പരുവത്തിന് കുഴച്ചെടുക്കുക. ഇതില്‍ ഉപ്പ്, ഏലയ്ക്ക, ജീരകം എന്നിവ ചേര്‍ത്തിളക്കുക നല്ലവണ്ണം ചൂടായ ദോശക്കല്ലില്‍ ചെറുതീയില്‍ ചുട്ടെടുക്കുക
 
 
രാവിലെ താമസിച്ച് ഉണരുന്നവര്‍ക്ക് ഓഫീസില്‍ ഇരുന്ന് ഉപവസിക്കാതിരിക്കാന്‍ ഒരു നല്ല മാര്‍ഗമാണ് ഈ പലഹാരം 
 
ഇത്തിരി മുളകുപൊടിയും പുളിയും ഉപ്പും ചേര്‍ത്തിളക്കി വെള്ളത്തില്‍ ചാലിച്ച് സ്വല്പം എണ്ണ തൂകിയാല്‍ ഒന്നാംതരം കൂട്ടാനുമായി.

No comments:

Post a Comment